Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elephant Attack

സൂ​ര്യ​നെ​ല്ലി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; യുവതി ​കൊ​ല്ല​പ്പെ​ട്ടു; ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ൽ സൂ​ര്യ​നെ​ല്ലി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി മാ​രി(36) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക്ക് പ​രി​ക്കു​ണ്ട്.

കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. കു​ട്ടി​യെ സ്കൂ​ളി​ൽ വി​ടാ​ൻ പോ​കു​ന്ന​തി​നി​ടെ ഇ​വ​ർ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​ന്നി​ൽ​പെ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. മൂ​ട​ൽ​മ​ഞ്ഞ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ന​ക്കൂ​ട്ടം സ​മീ​പ​ത്തു​ള​ള​ത് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് വി​വ​രം.

Latest News

Corehub Up